പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിച്ച പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിലെ വർദ്ധനവ്.
കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 35,000 മുതൽ ഒരു ലക്ഷം വരെയാണ് കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ തിരുവനന്തപുരം, എറണാകുളം എയർപോർട്ടുകളിലേക്കുള്ള നിരക്ക് 30000 മുതൽ ഒരു ലക്ഷം വരെയാണ്. അപ്രതീക്ഷിതമായി ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർദ്ധനവും മൂലം പല പ്രവാസികളും യാത്ര റദ്ദാക്കി ഗൾഫ് രാജ്യങ്ങളിൽ തന്നെ പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രവാസികൾക്ക് പ്രതീക്ഷ നൽകി ചില ഗൾഫ് രാജ്യങ്ങളിൽ നിന്നുംചാർട്ടേർഡ് ഫ്ലൈറ്റുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, കുവൈറ്റിൽ നിന്ന് ഇതുവരെ ഇത്തരത്തിൽ വിമാനങ്ങൾ ഒന്നും തന്നെ സംഘടിപ്പിച്ചിട്ടില്ല. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om