അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക നേടി പ്രവാസി
അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭീമമായ തുക കരസ്ഥമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീനാണ് ആ ഭാഗ്യശാലി. അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പിലൂടെ 1.5 കോടി ദിര്‍ഹമാണ് (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) അദ്ദേഹം സ്വന്തമാക്കിയത്. സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം. 277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് അഷ്റഫ് ആണ്. 223246 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 258613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ജെബാരമ്യ വരതരാജ് 020021 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി വാഹനം സ്വന്തമാക്കി. ബാക്കി എല്ലാ വിജയികളും ഇന്ത്യക്കാരാണെന്നത് പ്രവാസികള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
		
		
		
		
		
Comments (0)