കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സംവിധാനം സഹൽ ആപ്പുവഴി ഇനി ഏഴ് പുതിയ സേവനങ്ങൾ കൂടി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകും.
താഴെപ്പറയുന്ന ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ട ഏഴ് സേവനങ്ങൾ ആണ് പുതുതായി ലഭിക്കുന്നത്.
1) ട്രാഫിക് പിഴ അടയ്ക്കൽ
2) മറ്റുള്ളവരുടെ ട്രാഫിക് പിഴ അടയ്ക്കൽ
3) താമസ രേഖയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ
4) വിസയുമായി ബന്ധപ്പെട്ട പിഴയ്ക്കും
5) നാടുകടത്തപ്പെട്ടവരുടെ യാത്ര ടിക്കറ്റുകളുടെ പണമടയ്ക്കൽ
6) പ്രവാസികളുടെ മെഡിക്കൽ പരിശോധന ഫലം ലഭ്യമാക്കൽ
7) താത്ക്കാലിക താമസ രേഖ പുതുക്കൽ, താമസരേഖ മാറ്റം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
ഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/jo/app/sahel-%D8%B3%D9%87%D9%84/id1581727068
ഇതുകൂടാതെ വെള്ളക്കരം അടയ്ക്കൽ വൈദ്യുതി ബിൽ എന്നിവ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om