നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്ത പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം (61) ആണ് മരിച്ചത്. നാട്ടിലേക്ക് വരാൻ ഇന്നലെ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേ രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. കുവൈറ്റിലെ മുസ്തഫ കരാമ കമ്പനിയിൽ 15 വർഷമായി ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ, മകൾ: ആയിഷ കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *