കുവൈറ്റിൽ എൽ. ജി. ബി. ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ നാടുകടത്തും; വിശദാംശങ്ങൾ അറിയാം

കുവൈറ്റിൽ എൽ. ജി. ബി. ടി പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി വാണിജ്യ വ്യവസായ മന്ത്രാലയം. വ്യത്യാസ്ത ലൈംഗിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ പ്രതീകമായ 6 നിറങ്ങളിലുള്ള പതാക ഉൾപ്പെടെയുള്ള സ്വവർഗ്ഗാനുരാഗ മുദ്രാവാക്യങ്ങൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലെ പോസ്റ്റിൽ, സെൻസർഷിപ്പ് കാമ്പെയ്‌നിൽ പങ്കെടുക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ഏതെങ്കിലും മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ പൊതു ധാർമ്മികത ലംഘിക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെടുകയും ചെയ്തു. വിദേശികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നാടുകടത്തുമെന്നും, സ്വദേശികളാണെങ്കിൽ ഈ രാജ്യത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണ സ്പെക്‌ട്രത്തിൽ ഏഴ് നിറങ്ങളുണ്ടെന്നും പൊതു ധാർമികത ലംഘിക്കുന്ന പതാക ആറ് നിറങ്ങളുള്ള പതാകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version