ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ (ആർജിഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച കുവൈറ്റിൽ നിന്ന് വന്ന ഒരു വിമാന യാത്രക്കാരനിൽ നിന്ന് ഏകദേശം 86 ലക്ഷം രൂപ വിലമതിക്കുന്ന 1.646 കിലോഗ്രാം സ്വർണം പിടികൂടി. ജെ 9403 വിമാനത്തിൽ എത്തിയ സ്ത്രീയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കറുത്ത പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഷൂവിനുള്ളിലും, സോക്സിലും, സ്വകാര്യ സ്ഥലങ്ങളിലും പേസ്റ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8