ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്‌ സോഴ്സിംഗ് സെന്ററിൽ അക്രമം: പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ എറിഞ്ഞു തകർത്തു

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്സോഴ്സിംഗ് സെന്ററിൽ ബംഗ്ലാദേശ് പൗരൻ അക്രമം നടത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആക്രമണം നടത്തിയ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എറിഞ്ഞു തകർത്തു. ആക്രമണത്തിനുശേഷം ഇയാൾ സ്വയം തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആക്രമിയെ കേന്ദ്രത്തിലെ ജീവനക്കാർ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഫോട്ടോ ഇനിയും കണ്ടാൽ വീണ്ടും അടിച്ചു തകർക്കുമെന്ന് ഇയാൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ എംബസിയുടെ ജിലീബ്, ഫഹാഹീൽ ഔട്ട്സോഴ്സിംഗ് സെന്ററുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റ് സിറ്റിയിലെ അലി അൽ സാലം സ്ട്രീറ്റിലെ ജവാഹറ ടവറിൽ മൂന്നാം നിലയിൽ സ്ഥിതിചെയ്യുന്ന ബി. എൽ. എസ് ഔട്ട് സോഴ്സിംഗ് കേന്ദ്രം എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ഇവിടുത്തെ ടെലിഫോൺ നമ്പർ: 65506360. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *