കുവൈറ്റ് ഉപപ്രധാനമന്ത്രിയും, എണ്ണ മന്ത്രിയുമായ എച്ച്.ഇ. ഡോ. മുഹമ്മദ് അൽ ഫാരിസ് ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ , പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഇവർ ചർച്ച ചെയ്തു. നേരത്തെ, ഇന്ത്യൻ അംബാസഡർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടനകൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി എച്ച്.ഇ. അബ്ദുൽ അസീസ് അൽ ജറള്ളയെ കാണുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg