പടിഞ്ഞാറൻ ആഫ്രിക്കയിലും, മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന വൈറൽ അണുബാധയായ കുരങ്ങുപനി കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. അസുഖം തടയുന്നതിന് കർശനമായ മുൻകരുതലുകൾ ഇതിനകം തന്നെ നിലവിലുണ്ട്. വൈറസിനെ കുറിച്ച് ചർച്ച ചെയ്യാൻ മീറ്റിംഗ് നടത്തിയ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്, കുരങ്ങുപനി വ്യാപനത്തെക്കുറിച്ചുള്ള ആഗോള സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തു, ഇത് വർദ്ധിച്ചുവരുന്ന രാജ്യങ്ങളിൽ വൈറസ് പ്രത്യക്ഷപ്പെട്ടതായി കാണിക്കുന്നു. അതേസമയം കുരങ്ങുപനി തടയാൻ ആവശ്യമായ നടപടികൾ കുവൈറ്റ് സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE