കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ്: കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത. നാളെ ഉച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൊടിക്കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 55 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. പൊതുജനം ജാഗ്രത പാലിക്കുമെന്ന് മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ പൊടിപടലങ്ങളുണ്ടാകുമെന്നും ചിലപ്പോള്‍ കാഴ്ചപരിധി 1000 മീറ്ററില്‍ താഴെ വരെ കുറയുമെന്നും തുറസ്സായ സ്ഥലങ്ങളില്‍ ഇത് സംഭവിക്കുമെന്നും, കടല്‍ തിരമാലകള്‍ ആറടിയിലധികം ഉയരുമെന്നും ഡിപ്പാര്‍ട്ട്മെന്റ് മറൈന്‍ ഫോര്‍കാസ്റ്റിംഗ് വിഭാഗം മേധാവി യാസര്‍ അല്‍ ബലൂഷി പറഞ്ഞു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

മണിക്കൂറില്‍ 42 കി.മീ വേഗതയില്‍ വീശുന്ന കാറ്റായിരിക്കും ഉണ്ടാവുക. ബുധനാഴ്ച വരെ രാജ്യത്ത് പൊടി നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy