കുവൈറ്റിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വണ്ടൂർ വാണിയമ്പലം മാട്ടകുളം കരുവാടൻ സിറാജുദ്ദീൻ(29) ചൊവ്വാഴ്ച രാത്രി മരിച്ചു. മുപ്പതാം റോഡിൽ കാറിൽ സഞ്ചരിക്കവെ ടയർ പഞ്ചറായതിനെ തുടർന്ന് വണ്ടി നിർത്തി പുറത്തിറങ്ങി ടയർ മാറ്റുന്നതിനിടയിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ടയർ മാറ്റാനായി സിറാജുദ്ദീനെ സഹായിക്കാൻ കൂടിയ കുവൈറ്റ് പൗരനും അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് സിറാജുദ്ദീൻ കുവൈറ്റിൽ എത്തിയത്. പിതാവ്- ജമാലുദ്ദീൻ മുസ്‌ലിയാർ, മാതാവ്-ഫാത്തിമ ചുണ്ടകുന്നുമ്മൽ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39