തിങ്കളാഴ്ച അബുദാബി സിറ്റിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച രണ്ട് പേരിൽ ഒരു ഇന്ത്യൻ പ്രവാസിയും. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ വക്താവ് ആണ് ഈക്കാര്യം അറിയിച്ചത്. മരിച്ചയാളെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ഖാലിദിയ ഏരിയയിലെ ജനപ്രിയ റസ്റ്റോറന്റിൽ ഉച്ചഭക്ഷണ സമയത്താണ് ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 64 പേർക്ക് നിസാര പരിക്കുകളും 56 പേർക്ക് മിതമായ പരുക്കുകളുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനവും സഹതാപവും അബുദാബി പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിൽ ആറ് കെട്ടിടങ്ങളുടെയും നിരവധി കടകളുടെയും മുൻഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39