കുരങ്ങ് പനി: നിരീക്ഷണം കടുപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത്: കുവൈറ്റില്‍ നിരീക്ഷം കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണം കടുപ്പിച്ചത്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX

അതേ സമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഓസ്‌ട്രേലിയ , കാനഡ തുടങ്ങി രാജ്യങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന വിഷയങ്ങളെ ബന്ധപ്പെട്ട അതോറിറ്റികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ കുവൈത്തില്‍ ഇതുവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ ഇതുവരെ 80 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 11 രാജ്യങ്ങളിലായി 50 പേര്‍ നിരീക്ഷണത്തിലുമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version