ഭവൻസ് കുവൈറ്റ് അനധ്യാപക സ്റ്റാഫ് ശ്രീ സുനിൽ കുമാർ കെ. എസ് കുവൈറ്റിൽ അന്തരിച്ചു . 45 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുനിൽ മെയ് 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. ഓഡിയോ വീഡിയോ ടെക്നീഷ്യൻ ആയ സുനിൽ കുമാർ കഴിഞ്ഞ 15 വർഷമായി ഭവൻസ് കുവൈറ്റിൽ (ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ) ജോലി ചെയ്യുകയായിരുന്നു. ചേർത്തല സ്വദേശിയായ സുനിലിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa