കുവൈറ്റിലേക്ക് കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1482 സിഗരറ്റുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നുവൈസീബ് തുറമുഖം വഴി കടത്താൻ ശ്രമിച്ച സിഗരറ്റുകളാണ് പിടിച്ചെടുത്തത്. കാറിന്റെ ചേസിസിൽ അടക്കം വിവിധ ഭാഗങ്ങളിലാണ് സിഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്. കടത്താൻ ശ്രമിച്ച വാഹനവും, സിഗരറ്റുകളും പിടിച്ചെടുക്കുകയും, നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa