ലീവിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ ആക്കപറമ്പിൽ അബ്ദുൽ ജലീലിനെ പരിക്കുകളോടെ കണ്ടത്. അക്രമത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല. സ്വർണക്കടത്തുകാരുടെ ഭാഗമായ വലിയ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഈമാസം 15നാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അബ്ദുൽജലീൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഭാര്യയോടും, മക്കളോടും വിമാനത്താവളത്തിൽ തന്നെ കൂട്ടാൻ എത്തേണ്ട എന്നും സുഹൃത്തിനോടൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും അറിയിക്കുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും എത്താത്തതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെന്ന വിവരം അന്വേഷിച്ചപ്പോൾ വിവരം ശരിയല്ലെന്ന് കണ്ടെത്തി. മൂന്നും, നാലും അക്കമുള്ള ഉറവിടം ഇല്ലാത്ത നമ്പറുകളിൽ നിന്ന് ഇടയ്ക്ക് ഭാര്യക്ക് ഫോൺ ചെയ്തെങ്കിലും മൂന്നുദിവസമായി എവിടെ എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വ്യാഴാഴ്ചയാണ് ആക്കപ്പറമ്പ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലീലിനെ കണ്ടെത്തിയതായും, മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമുള്ള വിവരം കുടുംബത്തിന് ലഭിക്കുന്നത്. വിമാനം ഇറങ്ങിയതിനു ശേഷം അബ്ദുൽജലീൽ ഫോൺ ചെയ്ത അതേ നമ്പറിൽ നിന്നാണ് ഗുരുതരാവസ്ഥയിലാണ് സന്ദേശവും കുടുംബത്തിന് ലഭിച്ചത്. അക്രമത്തിൽ തലച്ചോറിനു വൃക്കകൾക്കും പരിക്കേറ്റിരുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa