കുവൈറ്റ് അമീര്‍ കപ്പ് കലാശ പോരാട്ടം 23-ലേക്ക് മാറ്റി

കുവൈറ്റ്: കുവൈറ്റില്‍ പൊടിക്കാറ്റ് നിലനില്‍ക്കുന്നതിനാല്‍ അമീര്‍ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സാല്‍മിയയും കസ്മയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ പരിഗണിച്ച് ഫൈനല്‍ നീട്ടിവയ്ക്കണമെന്ന് അമീര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റം. മോശം കാലാവസ്ഥ മൂലം രണ്ട് ടീമുകള്‍ക്കും അവരുടെ ക്യാമ്പുകള്‍ അടയ്‌ക്കേണ്ടിയും വന്നിരുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

അതേ സമയം തീയതി മാറ്റിയ സാഹചര്യത്തില്‍ സാല്‍മിയ, കസ്മ ടീമുകള്‍ നാളെ തന്നെ തയാറെടുപ്പുകള്‍ പുനരാരംഭിക്കും. ഫൈനല്‍ മാറ്റിവെച്ച തീരുമാനത്തെ ഇരു ടീമുകളും സ്വാഗതം ചെയ്തു. കലാശ പോരാട്ടത്തിനായി മികച്ച രീതിയില്‍ തയാറെടുക്കാന്‍ സമയം ലഭിച്ചുവെന്നും എല്ലാവരുടെയും സുരക്ഷയെ പരിഗണിച്ച് കൊണ്ടുള്ള ഈ തീരുമാനം ആരാധകര്‍ക്ക് മത്സരം കാണാനുള്ള സാധ്യത കൂട്ടുമെന്നും ടീമുകള്‍ പറഞ്ഞു.

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version