കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ റെസിഡന്‍സി നിയമലംഘകരായ 231 പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. മൊബൈല്‍ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 231 പേരെ അറസ്റ്റ് ചെയ്തു. അതേ സമയം 138 പ്രവാസികളാണ് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആവശ്യമായ രേഖകളില്ലാതെ 304 പേര്‍ പിടിയിലായി. കൂടാതെ മയക്കുമരുന്ന് കൈവശം വച്ച 50 കേസുകള്‍, മദ്യ നിര്‍മ്മണം നടത്തിയ 11 ഫാക്ടറികള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2,055 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. 764 വാഹനാപകടങ്ങളും ഉണ്ടായി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഫോണ്‍ വഴി 1,942 ആശയവിനിമയങ്ങളുമായി കഴിഞ്ഞ ആഴ്ചയില്‍ ഇടപെട്ടതായി പൊതു സുരക്ഷാ മേഖലയുടെ പ്രതിവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 650 സുരക്ഷാ ചെക്ക്പോസ്റ്റുകളാണ് സ്ഥാപിച്ചത്. ഇതിലൂടെ വാണ്ടഡ് ലിസ്റ്റിലുള്ള 20 പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version