വീണ്ടും ലഹരിക്കടത്ത്; കുവൈറ്റില്‍ 130 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 130 കിലോ മയക്ക് മരുന്നാണ് പിടികൂടിയത്. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കുവൈറ്റ് കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. ബൂബിയാന്‍ ദ്വീപിനടുത്തുള്ള വടക്കന്‍ പ്രദേശത്തെ കടല്‍ വഴി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്റെ റഡാറില്‍ പതിയുകയായിരുന്നു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw

ഇതിനെ തുടര്‍ന്ന് ബോട്ടിനെ പിന്തുടര്‍ന്ന സുരക്ഷാ സേനയും കോസ്റ്റുഗാര്‍ഡും ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 130 കിലോ ഷാബു കണ്ടെത്തുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മൂന്ന് ഏഷ്യാക്കാരെയും പിടിച്ചെടുത്തത മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇത്തരത്തിലുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്ന് കുവൈറ്റ് പോലീസ് അറിയിച്ചു.

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *