കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗത്തിൽ തെക്കു കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രിയിൽ മെച്ചപ്പെട്ട കാലാവസ്ഥ ആയിരിക്കും ഉണ്ടാവുക. രാത്രിയിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ താഴും. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള അവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3