കുവൈറ്റിൽ പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും നിരവധി മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ ബ്രാൻഡുകളിലുള്ള 693 മദ്യക്കുപ്പികൾ കണ്ടെടുത്തത്. ബോട്ടിനുള്ളിൽ ഒരു കുവൈറ്റ് പൗരനും, ഫിലിപ്പീൻസ് പ്രവാസിയും ഉണ്ടായിരുന്നു. കസ്റ്റംസ് ജീവനക്കാരുടെ കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിനുള്ള പങ്കിനെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പ്രശംസിച്ചു. പിടിച്ചെടുത്ത മദ്യങ്ങളുട ഇൻവെന്ററി കസ്റ്റംസ് വകുപ്പ് പൂർത്തിയാക്കുകയും കൂടുതൽ നിയമനടപടികൾക്കായി വ്യക്തികളെ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3