കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3