റമദാനിൽ കുവൈറ്റിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയം

റമദാൻ മാസത്തിൽ മാത്രം കുവൈറ്റിന്റെ വടക്കൻ പ്രദേശങ്ങളിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എൻജിനീയർ അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. റമദാൻ മാസം ആയതിനാൽ മാനുഷികമൂല്യങ്ങൾ കണക്കിലെടുത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ മാത്രമേ വൈദ്യുതിബന്ധം നിക്ഷേപിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ പരിശോധനയിൽ 600-ൽ കൂടുതൽ മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്. സ്വകാര്യ ഭവന, മാതൃകാ ഭവന മേഖലകളിലെ നിയമലംഘനങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് റമദാൻ മാസത്തിൽ ഉടനീളം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നവർ എത്രയും വേഗം ഇത് തിരുത്തണമെന്നും ഇതിനായി കൃത്യസമയവും അവർക്ക് നൽകിയിട്ടുണ്ട്. മുന്നറിയിപ്പു നൽകിയിട്ടും നിയമങ്ങൾ പാലിക്കാത്തവരുടെ കെട്ടിടങ്ങളിലെയാണ് വൈദ്യുതി വിച്ഛേദിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version