ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഈദുൽഫിത്തർ ആഘോഷങ്ങൾ നടത്തിയിരുന്നില്ല. ഈ സമയങ്ങളിൽ ഓൺലൈൻ ഷോപ്പിംഗാണ് ആളുകൾ ആശ്രയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിൽ കുറവ് വരികയും നിയന്ത്രണങ്ങൾ മാറ്റുകയും ചെയ്തതോടെ ഈദ് വലിയ രീതിയിൽ ആഘോഷിക്കാനാണ് ആളുകൾ തയ്യാറെടുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വസ്ത്രങ്ങളും, ഷൂകളും മറ്റും വാങ്ങി ഇതിനെ വരവേൽക്കുകയാണ് കുടുംബാംഗങ്ങൾ. മാളുകളിലും ഷോപ്പുകളിലും എല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിപണിയിൽ ആളുകൾക്കായി പുതിയ സ്റ്റോക്കുകൾ എത്തിച്ചിട്ടുണ്ടെന്നും സ്റ്റോക്കിന് ക്ഷാമമില്ലെന്നും വ്യാപാരികൾ പറഞ്ഞു. റമദാനിലെ അവസാനത്തെ പത്ത് ദിവസമാണ് ഷോപ്പുകളിലും, മാളുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB