പോലീസുകാരെയും വഴിയാത്രക്കാരെയും വെടിവെച്ച സൈനികൻ അറസ്റ്റിൽ

കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ മാർക്കറ്റിൽ കുവൈറ്റ് പൗരനെ തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തുന്നതായി ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. പെട്രോളിംഗ് നടത്തുന്നവരെയും വഴിയാത്രക്കാരെയും ഇയാൾ വെടിവെച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് മയക്കുമരുന്നു സംശയാസ്പദമായി കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആഭ്യന്തരമന്ത്രാലയത്തിൽ ജോലിചെയ്യുന്ന സൈനികൻ ആണെന്ന് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

https://www.kuwaitvarthakal.com/2022/04/29/kuwaiti-ministry-of-education-to-recruit-645-teachers-from-jordan-and-palestine/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy