കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ദശലക്ഷം മൂല്യമുള്ള 14,000 കുപ്പികൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമം തടഞ്ഞതായി കുവൈറ്റ് കസ്റ്റംസ് അറിയിച്ചു. ഈദ് അവധിക്ക് തൊട്ടുമുമ്പ് ഒരു ദശലക്ഷം ദിനാർ വിലമതിക്കുന്ന ചരക്കാണ് രാജ്യത്ത് എത്തിക്കാൻ ശ്രമിച്ചത്. ഗൾഫ് രാജ്യത്തുനിന്ന് വരുന്ന കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഒരു ഗൾഫ് രാജ്യത്ത് നിന്ന് വന്ന കണ്ടെയ്‌നറിൽ സംശയം തോന്നിയ ഷുവൈഖ് കസ്റ്റംസിലെ ഇൻസ്‌പെക്ടർ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറക്കുമതി ചെയ്ത മദ്യം വീട്ടുപകരണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയില് കണ്ടെത്തിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB