കുവൈറ്റിലെ റൗദ ഏരിയയിലെ അൽ സിർ മസ്ജിദിന്റെ മേൽക്കൂര തറാവീഹ് നമസ്കാരത്തിനിടയിൽ മേൽക്കൂര തകർന്നു വീണു . ഇന്നലെ അർദ്ധരാത്രിയാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂരയിൽ ഉണ്ടായിരുന്ന വിള്ളലാണ് തകർന്നു വീഴാൻ കാരണമായതെന്ന് മതകാര്യ മന്ത്രാലയം പറഞ്ഞു. മേൽക്കൂര തകർന്നു വീഴുമ്പോൾ നൂറു കണക്കിനു വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് ഭരണ വിഭാഗവും എഞ്ചിനീയർമാരും സംഭവ സ്ഥലം സന്ദർശ്ശിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB