രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയതായി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പൊതുഇടങ്ങളിലും, തൊഴിലിടങ്ങളിലും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. തമിഴ്നാട്ടിലും, ഡൽഹിയിലും അടുത്തിടെ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടി വരുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാ ജില്ലകളിലും സൂക്ഷ്മമായി പരിശോധന നടത്തുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു. കൊച്ചിയിൽ മാത്രമാണ് ചെറിയതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് വർദ്ധിച്ചാൽ പ്രായമുള്ളവരെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രിക്കോഷൻ ഡോസ് നൽകാൻ പ്രോത്സാഹിപ്പിക്കും. വാക്സിനേഷൻ നൽകുന്നത് പ്രോത്സാഹിപ്പിക്കും. കൂടാതെ കുട്ടികളിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും പരിശോധനയ്ക്ക് അമിതചാർജ് ഈടാക്കുന്നതായി പരാതി ഉണ്ടെന്നും, ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB