കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം അതി രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഒരു വര്‍ഷത്തിനകം 41,200 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്നുവെന്ന് കണക്കുകള്‍. അതേ സമയം കുറഞ്ഞ വേതനവും ഗാര്‍ഹിക തൊഴിലാളികളോടുള്ള മോശമായ സമീപനവുമാണ് ജോലി വിടാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ പിരിച്ചുവിട്ടവരുമുണ്ട്. ഇതും തൊഴിലാളി ക്ഷാമത്തിന് കാരണമായെന്നാണ് കണക്ക്. അതേ സമയം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരില്‍ പലരും തിരിച്ച് കുവൈത്തിലേക്കു വരാന്‍ താല്‍പര്യം കാട്ടിയില്ല. ആകര്‍ഷകമായ ശമ്പളത്തില്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

കോവിഡ് നിയന്ത്രണം മൂലം നിര്‍ത്തിവച്ച ഗാര്‍ഹിക തൊഴിലാളി വീസ പുനരാരംഭിക്കാത്തതും ഉയര്‍ന്ന റിക്രൂട്ടിങ് ഫീസുമാണ് (930 ദിനാര്‍ – 2.33 ലക്ഷം രൂപ) പുതിയ ജോലിക്കാരെ കൊണ്ടുവരാന്‍ തടസ്സം. ഇതു വരുംകാലങ്ങളില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാക്കും. നിയമത്തില്‍ ഇളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വദേശി കുടുംബങ്ങള്‍.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Related Posts

Leave a Reply

Your email address will not be published. Required fields are marked *