കുവൈറ്റ് ആർമിയുടെ നിർമ്മാണത്തിലിരിക്കുന്ന അൽ-മുത്‌ലയിലെ സ്വകാര്യ സൈനിക സൈറ്റിൽ കവർച്ച ശ്രമം. മോഷ്‌ടാക്കൾ കാറും, ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ചു. കൂടാതെ വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിൽ മറ്റ് നിരവധി വാഹനങ്ങളും നശിപ്പിച്ചു. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു നിരീക്ഷകനാണ് മോക്ഷണ വിവരം പോലീസിൽ അറിയിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്ക് കേസ് കൈമാറുകയും, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu