കുവൈറ്റ് സിറ്റി:
രാജ്യത്ത് ഈദ് ഗാഹുകള്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു . നേരത്തെ വിലക്ക് ഏർപെടുത്തി മതകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്ഥാവന അൽപ സമയത്തിനകം ആഭ്യന്തര മന്ത്രാലയം തിരുത്തുകയായിരുന്നു. പള്ളികള്ക്ക് പുറമേ ഈദ് ഗാഹുകളിലും പെരുന്നാള് നമസ്കാരത്തിന് ഇത്തവണ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയതായി മതകാര്യമന്ത്രി ഈസ അല് കന്ദറി അറിയിച്ചു.നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു ഈദ് നമസ്കാരം പള്ളികളില് മാത്രമായി പരിമിതപ്പെടുത്തിയത്. .ഇതേ തുടർന്ന് മത കാര്യ മന്ത്രി ഈസ അൽ കന്ദറി ആഭ്യന്തര മന്ത്രി ഷൈഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്നാണു അനുമതി ലഭിച്ചത്.ഈദ് ഗാഹുകള്ക്ക് ആദ്യം നിരോധനം ഏര്പ്പെടുത്തിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമായിരുന്നുവെന്നും, ഇത് പിൻവലിച്ചതിന് മന്ത്രാലയത്തോട് നന്ദി അറിയിക്കുന്നതായും മതകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഫായിസ് അല് ജുംഹൂര് പറഞ്ഞു കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
