ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം കുവൈത്തിൽ പിടിയിൽ

ചാരിറ്റിയുടെ മറവിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. സാമൂഹികക്ഷേമ മന്ത്രാലയത്തിലെയും, മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് സംഭാവനയായി വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്. പള്ളികൾ, വിദ്യാലയങ്ങൾ, ജം ഇയ്യകൾ മുതലായ പൊതുസ്ഥലങ്ങളിൽ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന 107 പെട്ടികളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. റമദാൻ മാസത്തിൽ ലോകമെമ്പാടുമുള്ള പാവങ്ങളെ സഹായിക്കുന്നതിന് എന്നപേരിലാണ് ഈ പെട്ടികൾ സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വസ്ത്രങ്ങൾ ജിലീബ് അൽ ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ എത്തിച്ച് ഇവ തരംതിരിച്ച് വീണ്ടും വിൽപ്പനയ്ക്കായി ഉപയോഗിക്കുകയും, അല്ലെങ്കിൽ പുനരുപയോഗത്തിനായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമായിരുന്നു സംഘത്തിന്റെ രീതി. പിടിയിലായവരിൽ പലരും ബംഗ്ലാദേശിൽ നിന്നുള്ളവരാണ് എന്നാണ് സൂചന.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version