അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം രൂപ സമ്മാനം നേടി ഇന്ത്യൻ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിലൂടെ മൂന്നു ലക്ഷം ദിർഹം ( 60 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി നേടി ഇന്ത്യൻ പ്രവാസി. ഗുജറാത്ത് സ്വദേശിയായ മനുഭായിക്കാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി മനു ഭായ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. സാധാരണയായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റ് വാങ്ങാറുള്ള അദ്ദേഹം ഇത്തവണ നാട്ടിലേക്ക് പോകും മുൻപ് സ്വന്തമായി ടിക്കറ്റ് വാങ്ങുകയായിരുന്നു. സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്റ വിളിച്ചപ്പോൾ വിജയ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് സമ്മാന വിവരം രണ്ടു ദിവസത്തിനു ശേഷം ബിഗ് ടിക്കറ്റിന്റെ ഇമെയിൽ വഴിയാണ് അദ്ദേഹം അറിഞ്ഞത്. പിന്നീട് ബിഗ് ടിക്കറ്റിന്റെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാണ് വാർത്ത സ്ഥിരീകരിച്ചത്. 065049 എന്ന് ടിക്കറ്റ് നമ്പർ ഇലക്ട്രോണിക് നറുക്കെടുപ്പ് വഴിയാണ് തെരഞ്ഞെടുത്തത്. ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ മെയ് മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലും മനുഭായ്ക്ക് പങ്കെടുക്കാം.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version