കുവൈറ്റ് വിപണിയിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറിയതോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക്മായും, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറുമായും, അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായും സഹകരിച്ച് ഇന്ത്യൻ മാമ്പഴ ഓൺലൈൻ ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കുവൈറ്റ്. ഇന്ത്യയിൽ നിന്നും ഏകദേശം രണ്ട് മില്യൺ ഡോളറിന്റെ മാമ്പഴങ്ങളാണ് കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങളുടെ നാല് ശതമാനവും കുവൈറ്റിലേക്കാണ്. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മീറ്റ് സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആഘോഷ വേളയിൽ ഒരു സ്വദേശി വീട്ടിലും ഒരു ഇന്ത്യൻ മാമ്പഴ പെട്ടിയെങ്കിലും എത്തണമെന്ന് സിബി ജോർജ് പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള അൽഫോൻസാ മാമ്പഴങ്ങളാണ് കുവൈറ്റിൽ ഏറ്റവും പ്രിയങ്കരം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Related Posts
Kuwait traffic violations; കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; അപകടകരമായി ഓടിച്ച വാഹനങ്ങൾ നശിപ്പിച്ചു
Kuwait electricity restoration; കുവൈറ്റിൽ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ച് അധികൃതർ
Kuwait Wage Payment; സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; പുതിയ ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റം’ സെപ്റ്റംബർ അവസാനം മുതൽ