കുവൈറ്റ്: കുവൈറ്റില്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. ഈദുല്‍ ഫിത്തര്‍ അടുത്തിരിക്കുന്ന അവസരത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും പുതിയ കറന്‍സിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈറ്റ് കറന്‍സിയുടെ പുതിയ നോട്ടുകള്‍ എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പുതിയ കുവൈറ്റ് കറന്‍സി നോട്ടുകള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കണമെന്ന് ബാങ്കുകള്‍ അറിയിച്ചു. ഈ തീരുമാനം കുവൈറ്റ് നിവാസികള്‍ക്ക് വലിയ തരത്തിലുള്ള സഹായമാണ് നല്‍കുന്നത്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0