കുവൈറ്റ് അര്‍ദിയയില്‍ പരിശോധന; നിയമ ലംഘനത്തിന് എട്ടോളം കാർ റെന്റൽ ഓഫീസുകള്‍ അടച്ചു പൂട്ടി

കുവൈറ്റ്: കുവൈറ്റിലെ കടകളില്‍ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് അര്‍ദിയയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമം ലംഘിച്ചിതിനെ തുടര്‍ന്ന് എട്ടോളം കാര്‍ റെന്റല്‍ ഓഫീസുകള്‍ അടച്ചു പൂട്ടി. മന്ത്രാലയവുമായി ബന്ധപ്പെട്ട് രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും കാറുകള്‍ നല്‍കുന്നതിലും വാങ്ങുന്നതിലും നടന്ന ക്രമക്കേടുകളും സാമ്പത്തിക ലംഘനങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലും രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ കാര്‍ റെന്റല്‍ ഓഫീസുകളില്‍ വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version