കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങി

കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങിയതായി പരാതി. കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രവാസികളിൽ നിന്ന് പുതുതായി ആരംഭിക്കുന്ന വിനോദ സഞ്ചാര സംരഭത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. ആദ്യമാസങ്ങളിലെ ലാഭ തുകയുടെ ഒരു ഭാഗം ഇവർക്ക് നൽകി വിശ്വാസം പിടിച്ചുപറ്റുകയും, പിന്നീട് പണം നൽകാതിരിക്കുകയും ആയിരുന്നു. പണം ലഭിക്കാതെ വന്നപ്പോൾ സംശയംതോന്നിയ ആളുകൾ ഇയാളുടെ ഫോണിൽ വിളിച്ചപ്പോൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. സുഖമില്ലാത്ത അമ്മയെ കാണാൻ ഇയാൾ നാട്ടിലേക്ക് പോയി എന്നായിരുന്നു ഓഫീസ് ജീവനക്കാരിൽ നിന്നും ലഭിച്ച വിവരം. മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം ആളുകളും ഈജിപ്തുകാരും, അറബ്, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ പരാതി ലഭിക്കാനാണ് സാധ്യത. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy