കുവൈറ്റിലെ ഹവല്ലിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 100 കിലോ മാംസം പിടിച്ചെടുത്തു

കുവൈറ്റിലെ ഹവല്ലിയിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ നൂറു കിലോയിലധികം ചീഞ്ഞ മാംസം പിടിച്ചെടുത്തു. ഭക്ഷണത്തിൽ മായം കലർത്തി വിൽപ്പന നടത്തിയതിനും, മറ്റ് ഗുരുതര ലംഘനങ്ങളും ആരോപിച്ച് ഒരു സ്റ്റോർ അടച്ചുപൂട്ടി. ഭക്ഷണവും മാംസവും വിൽപന നടത്തുന്ന ഹവല്ലിയിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് 100 കിലോയിലധികം ഭക്ഷണ യോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തത്. ഈ കട കുറച്ചു കാലമായി നിരീക്ഷണത്തിലായിരുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് അൽ ഖണ്ഡാരി പറഞ്ഞു. ഇത്തരം മാംസങ്ങളിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകുമെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *