കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അതോറിറ്റിയുടെ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരുടെ ശുപാർശ പ്രകാരമാണ് നിരോധനം. നിലവിൽ വിപണിയിൽ ഉള്ള എല്ലാ ഉൽപ്പന്നങ്ങളും പിൻവലിക്കാനും ഇവയുടെ വിതരണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl