കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടണിൽ ഉൾപ്പെടെ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ എക്സ് ഇ യെ പറ്റിയ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ മിക്ക രാജ്യങ്ങളും പഴയ ജീവിതത്തിലേക്ക് മടങ്ങുകയും, യാത്രകൾക്കും മറ്റുമുള്ള വിലക്കുകൾ മാറ്റുകയും കൂടുതൽ സുഗമമാക്കുകയും ചെയ്തതിനാൽ ഈ വകഭേദം പടരാനുള്ള സാധ്യതകളുണ്ട്. എന്നാൽ കഴിഞ്ഞ ജനുവരി മുതൽ ബ്രിട്ടനിൽ ഇതിനെ നിരീക്ഷിച്ചതിൽ നിന്ന് ഇതുവരെ ഒരു റീബൗണ്ട് തരംഗത്തിന് കാരണം ആയിട്ടില്ലെന്നും, ബ്രിട്ടനിൽ രേഖപ്പെടുത്തിയ കേസുകൾ കുറവാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ഇതിന്റെ ലക്ഷണങ്ങൾ ആദ്യത്തെ ഒമിക്രോൺ വകഭേതവുമായി സാമ്യമുള്ളതുമാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj