കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്കാണ് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ കുവൈറ്റിൽ നിന്നും വരുന്നവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം നടപ്പിലാക്കിയിട്ടില്ല. നാട്ടിലേക്ക് യാത്ര ചെയ്യാൻ എത്തിയവരോട് പിസി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വിമാനക്കമ്പനികൾ ആവശ്യപ്പെട്ടതായാണ് വിവരം. സർക്കാരിന്റെ പുതിയ വിജ്ഞാപനം സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നതാണ് പിസിആർ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടാൻ കാരണം. എന്നാൽ യുഎഇയിൽ പുതിയ തീരുമാനം ഏപ്രിൽ ഒന്നുമുതൽ തന്നെ പ്രാബല്യത്തിൽ വന്നിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിൻ എടുത്ത യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ യാത്ര ചെയ്യാൻ സാധിച്ചിരുന്നപ്പോൾ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. കുവൈറ്റിൽ നിന്നും വരുന്നവരുടെ കാര്യത്തിൽ ഇത് നടപ്പിലാക്കാത്തത് യാത്രക്കാരെ വീണ്ടും ദുരിതത്തിൽ ആക്കുകയാണ്. എന്നാൽ ഇന്ത്യയിൽനിന്ന് രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Home
Kuwait
കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം