സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം

സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം. പത്തിലേറെ ഡ്രോണുകളുമായാണ് വീണ്ടും സൗദിയിലേക്ക് ഹൂത്തികളുടെ ഡ്രോൺ ആക്രമണ ശ്രമം നടന്നത്. ജിദ്ദയിൽ അരാംകോ പ്ലാന്റിലുണ്ടായ തീപ്പിടിത്തം അണക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജിസാൻ, റിയാദ്, ജിദ്ദ, റാസ്തനൂറ പ്ലാന്റുകളിലേക്ക് ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ഞായറാഴ്ച റിയാദിൽ തുടങ്ങുന്ന യമൻ സമാധാന ചർച്ച തടസ്സപ്പെടുത്താനാണ് ഹൂത്തികളുടെ ശ്രമമെന്ന് സൗദി സഖ്യസേന ആരോപിച്ചു. സൗദി വിമാനത്താവളങ്ങളിലെ വിവിധ സർവീസുകൾ വൈകിയിട്ടുണ്ട്. ഹൂത്തി ആക്രമണത്തിൽ വലിയ തീപ്പിടിത്തമാണ് ജിദ്ദയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തിലുണ്ടായത്. സൗദിയിൽ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഹൂത്തികൾ തൊടുത്ത പത്തു ഡ്രോണുകളും ജിസാൻ ലക്ഷ്യമിട്ട് തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈലും സൗദി സൈന്യം തകർത്തു.

ജിസാൻ പ്രവിശ്യയിൽ പെട്ട സ്വാംതയിൽ വൈദ്യുതി വിതരണ നിലയത്തിനു നേരെ ഹൂത്തികൾ ഷെല്ലാക്രമണവും നടത്തി. ഷെൽ പതിച്ച് വൈദ്യുതി വിതരണ നിലയത്തിൽ അഗ്‌നിബാധയുണ്ടായി. ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. ഇന്നലെ പുലർച്ചെ ആറു ഡ്രോണുകളും പിന്നീട് മൂന്നു ഡ്രോണുകളുമാണ് സൗദി സൈന്യം തകർത്തത്. വൈകീട്ട് നജ്റാൻ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സൗദി സൈന്യം തകർത്തു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO  ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സഖ്യസേന പുറത്തുവിട്ടു. റിയാദ്, ജിദ്ദ, ജിസാൻ, റാസ്തനൂറ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശ വാദം. ഞായറാഴ്ച സൗദിയിൽ പത്ത് ദിനം നീളുന്ന യമൻ സമാധാന ചർച്ച നടക്കുന്നുണ്ട്. ജിസിസി കൗൺസിലിന് കീഴിലാണ് യോഗം. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു.

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy