ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു : ക്ഷുഭിതരായി യാത്രക്കാർ

കരിപ്പൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പുറപ്പെട്ട കാര്യം അറിയുന്നത്. സംഭവത്തിൽ യാത്രക്കാർ അധികൃതരോട് വിശദീകരണം ചോദിച്ചെങ്കിലും അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ യാത്രക്കാർ ബഹളംവെച്ചു. ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാർക്ക് മെയിൽ വഴി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നേരത്തേ പുറപ്പെടുന്ന കാര്യം യാത്രക്കാരെ ഫോൺ വിളിച്ച് അറിയിച്ചിരുന്നില്ല എന്നും യാത്രക്കാർ പറയുന്നു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO  എന്നിരുന്നാലും യാത്രക്കാരുടെ ബഹളത്തെത്തുടർന്ന് മെയിൽ ലഭിച്ചത് അറിയാത്ത പലരുടെയും ടിക്കറ്റുകൾ സൗജന്യമായിത്തന്നെ നാളത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version