കുവൈറ്റിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ തൊഴിലാളികളെ ലഭിക്കുന്നതിൽ പ്രതിസന്ധി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിനെ ഇക്കാര്യം അറിയിച്ചു. എല്ലാ യോഗ്യതകളും ഉള്ള ശുചീകരണ തൊഴിലാളികളിൽ നിന്ന് 1400 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഇവർക്ക് സിവിൽ സർവീസ് കമ്മീഷനിൽ നിന്ന് അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ ഈ തൊഴിലാളികൾക്ക് 190 ദിനാർ മാത്രമാണ് ശമ്പളം എന്നറിഞ്ഞതോടെ അപ്പോയിൻമെന്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെ നിരവധി തൊഴിലാളികൾ പിന്മാറുകയായിരുന്നു. അതേസമയം 700 അധ്യാപകരാണ് നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO