ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായി കുവൈറ്റിൽ പരിശോധന

പൊതുസുരക്ഷാ, ട്രാഫിക് പ്രവർത്തന മേഖലകളുമായി സഹകരിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കുവൈറ്റിൽ ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി സുരക്ഷാ ക്യാമ്പയിൻ നടത്തി. വാഫ്ര, ഉം സഫാഖ് റോഡുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് ഉപയോഗിക്കുന്ന ആയുധങ്ങളും, വെടി മരുന്നുകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്ന് പൗരന്മാരിൽ നിന്നായി മൂന്ന് എയർ ഗണ്ണുകൾ പിടിച്ചെടുത്തു. ഇവരിൽനിന്ന് വെടിമരുന്നുകളും കണ്ടെത്തി. ഇവർക്കെതിരായി നിയമ നടപടികൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു. ലൈസൻസില്ലാതെ ആയുധം കൈവശം വെച്ചാൽ അഞ്ചുവർഷം തടവ് പതിനായിരം ദിനാറിൽ കുറയാത്ത പിഴ എന്നിങ്ങനെയാണ് ശിക്ഷ. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy