കുവൈറ്റിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഏപ്രിൽ മൂന്നു മുതൽ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇതുവരെ ഹാജർനില പകുതിയായി കുറച്ചാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മാസം വരെ 50% ഹാജർ നിരക്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ക്ലാസ്സുകൾ ഉണ്ടാവുകയുള്ളൂ. അധ്യാപകർ, ശുചീകരണ തൊഴിലാളികൾ, ബസ് ഡ്രൈവർമാർ എന്നീ ജീവനക്കാരുടെ കുറവുമൂലമാണ് രാജ്യത്തെ ഇരുപത് സ്കൂളുകൾ ഇത്തരമൊരു തീരുമാനം എടുത്തത്. 2020 ഫെബ്രുവരിയിൽ കോവിഡ് ആരംഭിച്ചതുമുതൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. വിദ്യാലയങ്ങളിൽ ആവശ്യം ഉപകരണങ്ങളുടെ കുറവും നേരിടുന്നുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO