കുവൈറ്റിലെ അൽ ഷുഹാദ മേഖലയിൽ പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിന്റെ ഭിത്തി തകർന്ന് വീട്ടുജോലിക്കാരി മരിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ്, റെസ്ക്യൂ ടീമുകൾ ഭിത്തിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തെങ്കിലും തൊഴിലാളിയെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിന് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb