കോവിഡ് വ്യാപനം കുറഞ്ഞു വരികയും, രാജ്യം പഴയ ജീവിത രീതിയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകൾ വളരെയേറെ കുറഞ്ഞതോടെയാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചത് എം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനെ, ഓപ്പറേഷൻ ചെയ്യുന്നതിനോ മുൻപ് പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കോവിഡ് ഉള്ളതായി സംശയമുള്ളവർക്കും, കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും പരിശോധന ഒഴിവാക്കിയിട്ടില്ല. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർക്ക് പിസിആർ പരിശോധന കൂടാതെ ആശുപത്രിയിൽ പ്രവേശിക്കാം.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb