കുവൈറ്റ് മുൻ പ്രവാസിയായിരുന്ന മലയാളി നഴ്സിനെയും, രണ്ടുമക്കളെയും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുത്തൻതെരുവ് പഴയിടത്ത് പടിഞ്ഞാറ്റേതിൽ തോമസ് മറിയാമ്മ ദമ്പതികളുടെ മകൾ ജാസ്മിനും രണ്ടു മക്കളുമാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് ജാസ്മിനോടൊപ്പം മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോട് ചേർന്ന് നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് അഗ്നിശമനസേന ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പോലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി മൃതദേഹം ആരുടേതെന്ന് ഉറപ്പിച്ചതിനുശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. വാഹനം കത്തിയതിനാൽ അപകട കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുവൈറ്റിൽ ജനിച്ചുവളർന്ന ജാസ്മിൻ 2013 മുതൽ 2016 വരെ മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിൽ നഴ്സായി ജോലി ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഓസ്ട്രേലിയയിലേക്ക് പോയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb