നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും, രണ്ട് ദിവസത്തെ പണിമുടക്കുമാണ് കാരണം. നാളത്തെ ബാങ്ക് അവധിയും, ഞായറാഴ്ചയും കഴിഞ്ഞ് രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം നടക്കില്ല. ബാങ്ക് ജീവനക്കാരുടെ സംഘടനകളായ 9 സംഘടനകളിൽ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് സമരത്തിൽ പങ്കെടുക്കുന്ന സംഘടനകൾ.
സംസ്ഥാനത്തെ ബാങ്കുകളിലെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിൽ ഉള്ളതിനാൽ ദേശസാൽകൃത ബാങ്കുകളുടെയും, സഹകരണ ഗ്രാമീണ ബാങ്കുകളുടെയും, പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും. എച്ച്ഡിഎഫ്സി, ഐസിഐസിഐ പോലുള്ള ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കില്ല. പണിമുടക്കിന് ശേഷം 30,31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. ഏപ്രിൽ 1 വാർഷിക ക്ലോസിങ് ദിനമായതിനാൽ ബാങ്ക് അവധിയായിരിക്കും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb